സമസ്തയുടേയും സഅദിയ്യയുടെയും സമുന്നതരായ രണ്ട് സാരഥികളാണ് അടുത്തടുത്ത രണ്ട് വര്‍ഷങ്ങളിലായി റബീഉല്‍ ആഖറില്‍ വിടപറഞ്ഞത്. സത്യത്തിനു മുമ്പില്‍ ആരെയും ഭയക്കാത്ത ആദര്‍ശത്തിന്റെ കൊടുങ്കാറ്റും ആത്മീയ നേതൃത്വവുമായിരുന്ന താജുല്‍ ഉലമയും മുസ്ലിം കേരളത്തിന്റെ നവോത്ഥാനത്തിന് ശിലപാകിയ, ആദര്‍ശ കേരളത്തിന്റെ ആശയും ആവേശവുമായിരുന്ന നൂറുല്‍ ഉലയും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കരുത്തരായ അമരക്കാരായിരുന്നു ശൈഖുനാ താജുല്‍ ഉലമാ സയ്യിദവര്‍കളും മൗലാനാ നൂറുല്‍ ഉലമ എം എ ഉസ്താദും. മാതൃകാ ജീവിതത്തിനുടമകളും ആദര്‍ശ പ്രാസ്ഥാനിക രംഗത്തെ നിഷ്കാമ കര്മികളുമായ ആ പണ്ഡിതര്‍ തങ്ങളുടെ സഞ്ചാരപാതയില്‍ കൊളുത്തി വെച്ച ദീപശിഖയുടെ വെളിച്ചത്തിലാണ് ഇന്നും പ്രസ്ഥാനം സഞ്ചരിക്കുന്നതെന്ന് പറയാം. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സമുദായത്തിന് കരുത്ത് പകര്‍ന്ന, സമൂഹത്തിന് ദിശാബോധം നല്കിയവരായിരുന്നു ആ രണ്ട് മഹാമനീഷികള്‍. യഥാര്‍ഥത്തില്‍ താജുല്‍ ഉലമയുടേതും നൂറുല്‍ ഉലമയുടേതും ഒരു ചരിത്ര നിയോഗമായിരുന്നു. ആയിരത്തി തൊള്ളായിരത്തി ഇരുപതുകളില്‍ മുസ്ലിം ഐക്യത്തിന്റെ കടക്കല്‍ കത്തിവെച്ച് കൊണ്ട് രംഗത്ത് വന്ന ഉത്പതിഷ്ണുക്കള പ്രതിരോധിക്കാനായി പണ്ഡിതന്മാരും സയ്യിദന്മാരും രൂപം നല്കിയ സമസ്തയെന്ന പണ്ഡിത സഭയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് അധ്യക്ഷ പീഠം അലങ്കരിക്കുകയും ചെയ്ത സാത്വികര്‍.

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരാളുടെയും ആരോപണങ്ങള്‍ വക വെക്കാത്ത ഒരു വിഭാഗത്തെക്കുറിച്ചും അവരുടെ ലക്ഷണങ്ങളെ ക്കുറിച്ചും വിശുദ്ധ ഖുര്‍ആന്‍ സൂറത്തുല്‍ മാഇദയില്‍ പറയുന്നുണ്ട്. പ്രസ്തുത ഗുണങ്ങളെല്ലാം മേളിച്ച ഒരു പണ്ഡിതനായാണ് ചരിത്രം താജുല്‍ ഉലമയെ വിലയിരുത്തുന്നത്. പര്‍വതങ്ങളെപ്പോലും തകര്‍ത്തു കളയുന്ന മനക്കരുത്ത്, ഭക്തി സ്ഫുരിക്കുന്ന ഗാംഭീര്യം തുളുമ്പുന്ന മുഖം, അകത്തെ ധീരത പുറത്തറിയിക്കുന്ന ശരീരഭാഷ, ഭക്തി നിര്‍ഭരമായ പ്രാര്‍ഥനാ വചനങ്ങള്‍, ഗര്ജനങ്ങളായി മാറുന്ന പ്രഖ്യാപനങ്ങള്‍….. താജുല്‍ ഉലമയെ ഓര്‍ക്കുമ്പോള്‍ മനസ്സിലേക്കോടിയെത്തുന്ന ചിത്രമിതൊക്കെയാണ്.
സമസ്തയുടെ ആറാമത്തെ പ്രസിഡന്റായിരുന്നു താജുല്‍ ഉലമാ. പ്രഥമ പ്രസിഡന്റ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ക്ക് ശേഷം ആ സ്ഥാനത്തിരിക്കുന്ന ആദ്യ സയ്യിദ്. പദവിയിലിരുന്ന്, അല്ലാഹുവിന്റെ ഇഷ്ടദാസന്മാരും ജ്ഞാനസാഗരങ്ങളുമായ തന്റെ മുന്‍ഗാമികള്‍ കാണിച്ച് തന്ന സത്യപാന്ഥാവില്‍ താജുല്‍ ഉലമ സുന്നീ സമൂഹത്തെ നയിച്ചത് രണ്ടരപ്പതിറ്റാണ്ടിലേറെ കാലമായിരുന്നു. അല്ലാഹുവിനെ മാത്രം ഭയപ്പെടുന്നത് കൊണ്ടായിരിക്കണം എല്ലാവരും തങ്ങളെ ഭയന്നു. ആദരവിന്റെ ഭയം. തങ്ങളാവട്ടെ ആരെയും ഭയന്നതുമില്ല. ഹഖ് !അതുമാത്രമായിരുന്നു താജുല്‍ ഉലമക്ക് വലുത്. ഹഖിന് മേല്‍ അടിയുറച്ച് നില്‍ക്കണം അതായിരുന്നു പ്രധാന ഉപദേശം. താജുല്‍ ഉലമസയ്യിദവര്കള് എം എ ഉസ്താദിനെ സംബന്ധിച്ചിടത്തോളം സുഹൃത്തും സഹപ്രവര്‍ത്തകനും മാര്‍ഗദര്‍ശിയുമായിരുന്നു. എം എഉസ്താദിന്റെ സുശക്തമായ നേതൃത്വത്തിന് കീഴില്‍ ഉയര്‍ന്ന ജാമിഅ: സഅദിയ്യയുടെ സ്ഥാപിതകാലം മുതല്‍ വഫാത്ത് വരെ, നീണ്ട നാലരപ്പതിറ്റാണ്ട ്കാലത്തെ അനിഷേധ്യനായ പ്രസിഡന്റ് കൂടിയായിരുന്നു താജുല്‍ഉലമ.
ഫെബ്രുവരി ഒന്നിന് ശൈഖുനാ താജുല്‍ ഉലമായുടെ വിയോഗമുണ്ടായപ്പോള്‍ താജുല്‍ ഉലമക്കൊരു പിന്‍ഗാമിയെക്കുറിച്ച് സമൂഹം ചിന്തിച്ചു. തൊട്ടടുത്ത ദിവസങ്ങളില്‍ ജാമിഅ സഅദിയ്യയില്‍ വെച്ച് ചേര്‍ന്ന മുശാവറ യോഗത്തില്‍ സമസ്തയെ നയിക്കാന്‍ പണ്ഡിത ശ്രേഷ്ഠര്‍ ഐകകണ്ഠ്യേന തിരെഞ്ഞെടുത്തത് നൂറുല്‍ ഉലമാ മൗലാനാ എം എ ഉസ്താദിനെയായിരുന്നു. താജുല്‍ ഉലമായുടെ പിന്‍ഗാമിയായി എം എ ഉസ്താദ് തിരഞ്ഞെടുക്കപ്പെടാനുള്ള കാരണങ്ങള്പലതായിരുന്നു. ഒന്നാമതായി ആ പാരമ്പര്യം തന്നെ. തന്റെ ഗുരുവര്യന് കൂടിയായ സമസ്തയുടെ രണ്ടാം പ്രസിഡന്റ് പാങ്ങില്‍ അഹ്മദ്കുട്ടി മുസ്ലിയാരില്‍ നിന്ന് നേരിട്ട് സമസ്തയുടെ മെമ്പര്‍ഷിപ്പ് വാങ്ങിയ, 67 വര്‍ഷം പഴക്കമുള്ള സമസ്തയുടെ മെമ്പര്‍ഷിപ്പ് കൈവശമുള്ള ഒരേയൊരാള്‍ എം എ ഉസ്താദായിരുന്നു.
പാരമ്പര്യത്തെ വെല്ലുന്ന കര്മകുശലതയായിരുന്നു നൂറുല്ഉലമായുടെ മഹിമ. മര്‍ഹൂം പാങ്ങിലിന് ശേഷം പ്രസിഡന്റായി നിയുക്തനായ മൗലാനാ വാളക്കുളം അബ്ദുല്‍ ബാരിഉസ്താദിനെ കാണാന്‍ യാത്രാസൗകര്യങ്ങള്‍ പരിമിതമായിരുന്ന അക്കാലത്ത് പരപ്പനങ്ങാടിയില്‍ ട്രെയിനിറങ്ങി എംഎ ഉസ്താദ് കാല്‍നടയായി സഞ്ചരിച്ചതിന് കൈയും കണക്കുമില്ല. നാലാം പ്രസിഡന്റ് സ്വദഖത്തുല്ല മുസ്ലിയാര് വണ്ടൂര്‍, കണ്ണിയത്ത്അഹ്മദ്മുസ്ലിയാര് തുടങ്ങിയവര്‍ അധ്യക്ഷ പദവിയിലിരിക്കുമ്പോഴും അവരുടെ പിന്നില്‍ നിഴല്‍ പോലെഎം എ ഉസ്താദെന്ന ചാലകശക്തിയുണ്ടായിരുന്നു.
മതകാര്യങ്ങളില്‍ അതീവ നിഷ്കര്‍ഷത പാലിച്ചിരുന്ന പണ്ഡിത കുടുംബത്തില്‍1924ലായിരുന്നുഎം എ ഉസ്താദിന്റെ ജനനം. ബീരിച്ചേരി മുദരിസും സയ്യിദ് ഇബ്റാഹീ മുല് ഖലീല്‍ അല്‍ ബുഖാരിയുടെ മാതാമഹനുമായ ശാഹുല്‍ഹമീദ് തങ്ങളായിരുന്നു പ്രധാനഗുരുവര്യന്. ഹാഫിളും സൂഫീവര്യനുമായിരുന്ന ആപണ്ഡിതശിരോമണിയില് നിന്നാ ണ് ഉസ്താദ്തന്റെ പല ജീവിതശൈലികളും പകര്‍ത്തിയത്. വൈജ്ഞാനിക രംഗമുള്‍പ്പടെ സമുദായത്തിനും സമൂഹത്തിനും പുരോഗതി കൈവരിക്കാനാവ ശ്യമായ എല്ലാ രംഗത്തും നിറഞ്ഞ്നില്ക്കുന്നതായിരുന്നു ഉസ്താദിന്റെ കര്‍മപഥം. നബി(സ) തങ്ങള്‍ പറഞ്ഞത് പോലെ ജനങ്ങളില്‍ ഭൂരിഭാഗവും വഞ്ചിതരായ രണ്ട് വലിയ അനുഗ്രഹങ്ങളാണ്ആരോഗ്യവുംഒഴിവ ്സമയവും. ഇത് രണ്ടും വളരെ നല്ലരീതിയില്‍ ജീവിതവിജയത്തിനുപയോഗപ്പെടുത്താന് സാധിച്ച അപൂര്‍വം വ്യക്തികളിലൊരാളായിരുന്നു അഭിവന്ദ്യരായ എം എ ഉസ്താദ്.
ഓരോ ദിവസത്തിനും ഉസ്താദിന് കൃത്യമായ ടൈംടേബിള്‍ ഉണ്ടാകും. അതിനുള്ള സമയവും മുമ്പേ ക്രമീകരിച്ച് ചിട്ടപ്പെടുത്തിയിരിക്കും. ആ സമയക്രമമനുസരിച്ചാണ് ദിവസം നീങ്ങുക. സമയബോധം പോലെ ഉസ്താദിന്റെ അനുകരണീയമായൊരു സ്വഭാവമായിരുന്നു കൃത്യനിഷ്ഠ. ഏഴ് മണിക്കൊരു പരിപാടി ഏറ്റിട്ടുണ്ടെങ്കില്‍ 6.55ന് ഉസ്താദ് സ്ഥലത്തെത്തിയിരിക്കും. സാമ്പത്തിക വിഷയങ്ങളില്‍ നൂറ് ശതമാനം ശുദ്ധനും കണിശക്കാരനുമായിരുന്നു നൂറുല്ഉലമാ. സ്ഥാപനത്തിന്റെതും സംഘടനയുടേതും വ്യക്തിയാവശ്യങ്ങള്ക്കുള്ളതും അതാതിന്റെ കണക്കുകളും വേറെ വേറെത്തന്നെ സൂക്ഷിക്കും. സാമ്പത്തിക രംഗത്ത്മാത്രമല്ല, വാക്കുകളുടെ ഉപയോഗത്തില്‍ പോലും വലിയ സൂക്ഷ്മത കാണിച്ചിരുന്നു. അനാവശ്യമായി ഒരു വാക്ക് പോലും പറയില്ല. പറയുന്ന വാക്കുകളാവട്ടെ വലിയ ആശയങ്ങള്‍ സൂചിപ്പിക്കുന്ന അര്‍ഥവ്യാപ്തിയുള്ള ചുരുങ്ങിയ വാക്കുകളുമായിരിക്കും.
വൈജ്ഞാനിക രംഗത്തായിരുന്നു ഉസ്താദ് തന്റെ വിലപ്പെട്ട സമയമേറെയും ചെലവഴിച്ചത്. ചെറുപ്പത്തില്‍ തന്നെ ഉസ്താദ് മതപഠനരംഗത്ത് സജീവമായി. ദര്‍സ് പഠനകാലത്ത് തന്നെ മദ്റസാധ്യാപകനായി. അക്കാലത്ത് തന്നെ അന്നത്തെ സമസ്തയുടെ മുഖപത്രമായ അല്‍ബയാനില്‍ മതവിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് എഴുതിയ ലേഖനമാണ ്പില്ക്കാലത്ത് മദ്റസാ പ്രസ്ഥാനമെന്ന മഹത്തായ വിദ്യാഭ്യാസ വിപ്ലവത്തിന് തിരികൊളുത്തിയത്.
ഗുരുവര്യന്മാരുടെ നിര്‍ദേശമനുസരിച്ച് പിന്നീട് ഉസ്താദ് ദര്‍സ് രംഗത്തേക്ക് തിരിഞ്ഞു. ഏതാനും മഹല്ലുകളില്‍ മുദര്‍രിസായി സേവനമനുഷ്ഠിച്ചശേഷം 1978 മുതല്‍ വഫാത്ത് വരെ ജാമിഅ സഅദിയ്യയിലെ പ്രധാനമുദരിസ്. വിജ്ഞാന മുത്തുകള്‍ നീണ്ട ആറു പതിറ്റാണ്ടിലേറെക്കാലമാണ് നൂറുല്‍ഉലമ ശിഷ്യഗണങ്ങള്‍ക്ക് കൈമാറിയത്. ജനങ്ങളില്‍ വെച്ചേറ്റവും ഉത്തമര്‍ ദീര്ഘായുസ്സ്ലഭിക്കുകയും നല്ലപ്രവര്ത്തനങ്ങളിലൂടെ അത് ശരിയാം വണ്ണം വിനിയോഗിക്കുകയും ചെയ്യുന്നവരാണെന്ന നബിവചനം ഉസ്താദിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധേയമാണ്.
നാല്‍പ്പതിലധികം ഗ്രന്ഥങ്ങളുടെ രചയിതാവ്കൂടിയാണ് ഉസ്താദ്. വിവിധവൈജ്ഞാനിക മേഖലകളിലായി പരന്നുകിടക്കുന്ന ഉസ്താദിന്റെ ഗ്രന്ഥങ്ങള്‍ സമാഹരിച്ച് മൂന്ന് വാള്യങ്ങളിലായി റീഡ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച ‘എം.എ. ഉസ്താദ് സംയുക്തകൃതികള്‍’ നൂറുല്‍ഉലമയുടെ രചനാ വൈഭവത്തിന്റെ അടയാളമാണ്.
റബീഉല്‍ ആഖിര്‍ 28ന് ഇശാ നിസ്കാരത്തിന് ശേഷമാണ് എം എ ഉസ്താദിന്റെ വിയോഗമുണ്ടായത്. സമസ്തയുടെ ആദ്യകാല നേതാക്കളുമായി പുതിയതലമുറയെ ബന്ധപ്പെടുത്തുന്ന ഒരു സുപ്രധാന കണ്ണിയെയാണ് ആവിയോഗത്തിലൂടെ സുന്നീസമൂഹത്തിന് നഷ്ടമായത്. സമസ്തക്ക്സമുന്നതനായഅതിന്റെ സാരഥിയെ. പ്രവര്‍ത്തകര്‍ക്ക് പ്രാസ്ഥാനിക ചരിത്രത്തിലെ ഒരീടുറ്റ കണ്ണിയെ, ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ആധികാരികതയുടെ അവസാനവാക്കിനെ, സഅദിയ്യക്ക്അതിന്റെ കരുത്തനായ അമരക്കാരനെ, മുസ്ലിംകേരളത്തിന്അതിന്റെ നവോത്ഥാനശില്പ്പിയെ, ആദര്‍ശ പ്രസ്ഥാനനേതാക്കള്ക്ക ്ഊര്ജ്ജസ്വലനായൊരു സഹപ്രവര്‍ത്തകനെ, മതവിദ്യാര്‍ഥികള്‍ക്ക് മുഹഖ്ഖിഖായ ഒരു മുദരിസിനെ. വായനക്കാര്‍ക്ക് മികച്ച ഒരുഗ്രന്ഥകാരനെ. അയ്യായിരത്തോളം വരുന്ന സഅദീ പണ്ഡിതന്മാര്ക്ക്ആദരണീയനായ ഗുരുവര്യനെ, സഅദിയ്യയിലെ മുന്നൂറോളം വരുന്ന അനാഥമക്കള്‍ക്ക് സ്നേഹവത്സലനായൊരു പിതാവിനെ…
ഉസ്താദ് നട്ടുനനച്ചു വളര്‍ത്തിയ ജാമിഅ: സഅദിയ്യ കാമ്പസിനുള്ളില്‍ മസ്ജിദു യൂസുഫ്നസ്റുല്ലാഹിയുടെ ചാരത്താണ് ഉസ്താദിന് അന്ത്യവിശ്രമസ്ഥലമൊരുങ്ങിയത്. ഉസ്താദിന്റെ ആഗ്രഹവും അഭിലാഷവുമായിരുന്നുഅത്. ‘എന്നെ നിങ്ങള്‍ സഅദിയ്യമസ്ജിദിനടുത്തായി മറവ്ചെയ്യണം. എനിക്കെന്റെ കുട്ടികളുടെ ഓത്ത് കേട്ട് കിടക്കാമല്ലൊ.’ എന്നായിരുന്നു ഉസ്താദ് പറഞ്ഞത്. ഉസ്താദ് പ്രതീക്ഷിച്ച പോലെത്തന്നെ വഫാത്ത് ദിവസം മുതല്‍ ഉസ്താദിനായി പള്ളിയിലും മഖാമിലുമായി ഖുര്ആന്പാരായണംനടന്നുവരുന്നു. സിയാറത്തിനായിവിദൂരദിക്കുകളില് നിന്ന് പോലുംദിനംപ്രതി ആളുകള്‍ ആ സന്നിധിയിലെത്തുന്നു. താജുല്‍ഉലമയും നൂറുല്ഉലമയും സമ്മാനിച്ച വൈജ്ഞാനിക വെളിച്ചത്തിലൂടെയാവട്ടെ ഇനി നമ്മുടെപ്രയാണം.
പി അബ്ദുല്‍ ഹകീം സഅദി കാരക്കുന്ന്
January 15, 2018
സിറാജ് ഡെയ്ലി