ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 12 January 2018

കുട്ടികളെ പെട്ടെന്ന് വിലയിരുത്തരുത്

ആപ്പിൾ വേണമെന്ന് വാശി പിടിച്ച

തന്റെ കുഞ്ഞിന് അമ്മ രണ്ട് ആപ്പിൾ വാങ്ങി കൊടുത്തു. 🍎🍎🍎

2 കൈകളിലും ആപ്പിളുമായി

 സന്തോഷത്തോടെ നിൽക്കുന്ന

കുഞ്ഞിനെ നോക്കി അമ്മ വെറുതെ ചോദിച്ചു.

" ഒരാപ്പിൾ അമ്മയ്ക്കു തരുമോ?

ചോദ്യം കേട്ട പാടെ കുഞ്ഞ് അല്പനേരം

എന്തോ ചിന്തിച്ച് നിന്നു .

എന്നിട്ട് വലതു കൈയിലെ

ആപ്പിൾ ഒന്നു കടിച്ചു.

എന്നിട്ട് ഇടതു കൈയിലെ

 ആപ്പിളും ഒന്നു കടിച്ചു.

ഇത് കണ്ട് അമ്മയക്ക് സങ്കടമായി.

തനിക്ക് ആപ്പിൾ തരാതിരിക്കാനുള്ള സൂത്രം.

പെട്ടെന്ന് അമ്മയെ അത്ഭുതപ്പെടുത്തി

കൊണ്ട് ഇടതു കൈയിലെ

ആപ്പിൾ നീട്ടി കുഞ്ഞ് പറഞ്ഞു.

'അമ്മ ഇതെടുത്തോളൂ, ഇതിനാ മധുരം

 കൂടുതൽ, അതറിയാനാണ് ഞാൻ കടിച്ച് നോക്കിയത്."

അമ്മ കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ച് അവന്റെ നെറുകയിൽ ഉമ്മവച്ചു.
NB :ഒരാളെയും പെട്ടെന്ന് വിലയിരുത്തരുത്.റിസൽറ്റ് അന്നു തന്നെ കിട്ടണമെന്നില്ല.ചിലപ്പോൾ ദിവസങ്ങളോ ആഴ്ചകളോ ഒരു പക്ഷേ മാസങ്ങളോ പിടിച്ചേക്കാം.