ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 9 January 2018

സമസ്തയിലെ പിളർപ്പും വഹാബികളുടെ വെളിപ്പെടുത്തലും

വെറുതെയല്ല
സമസ്ത പിളർന്നത്.

രാഷ്ട്രീയ പ്രഭാഷകർ തന്നെ വഹാബി പ്രചാരകരായതിനാൽ  പ്രതികരിക്കാനോ മറുപടിപറയാനോ കഴിയാതിരുന്ന
ഒരു കാലം
സുന്നികൾക്കുണ്ടായിരുന്നു.

ഒരു മൗലവി എഴുതുന്നു:
"ഖുറാഫികളുടെ പ്രകോപനങ്ങൾ ഉണ്ടായേക്കാവുന്ന സ്ഥലങ്ങൾ കെ.സി അബൂബക്കർ മൗലവിക്ക് വളരെ പത്ഥ്യമായിരുന്നു. സർവ്വ നിയന്ത്രണങ്ങളും വിട്ട് ഹാലിളകി തന്നെ അവിടങ്ങളിൽ നിർഭയം കെ.സി പ്രസംഗിക്കും.ഉഗ്രൻ വെല്ലുവിളി നടത്തും.കെ.സി യോടടുക്കാൻ അവിടുത്തെ പാമരജനങ്ങളായ യാഥാസ്ഥിതികർക്ക് മറ്റൊരു തടസ്സവുമുണ്ടായി.നാളെ രാഷ്ട്രീയ സ്റ്റേജിൽ(മുസ്ലിം ലീഗ്)വരാനുള്ളതും ഇതേ കെ.സി തന്നെയാണല്ലോ.ഈ ചാൻസ് തൗഹീദ് അടിച്ചു പൂശുന്നതിന് ഇവിടെ മാത്രമല്ല എവിടെയും കെ.സി ഉപയോഗപ്പെടുത്തുകയും ചെയ്തു."

     വളവന്നൂർ മേഖല
  മുജാഹിദ് സമ്മേളന
സുവനീർ 2006പേ:33

ഈ പ്രതിസന്ധി തരണം ചെയ്യുമ്പോൾ അനിവാര്യമായി വന്നതാണ് സമസ്തയിലെപിളർപ്പ്.
ആ പിളർപ്പ് (അഥവാ മതത്തെ രാഷ്ട്രീയക്കാരിൽ നിന്ന് വേർപെടുത്തിയത്) അന്ന് സംഭവിച്ചില്ലായിരുന്നെങ്കിൽ സുന്നികൾ ക്ഷയിച്ചില്ലാതാകുമായിരുന്നു.

✍🏻അബൂഹബീബ്‌പയ്യോളി
🔵              ⚪               🔴