🌹🌹🌹
കേരളത്തിൽ
ശിയാക്കൾക്കെതിരെ ആദ്യമായി
രംഗത്ത് വന്നത്
സുന്നികൾ തന്നെ.
➰➰➰➰➰➰➰➰
ശിയാക്കളുടെ ഉത്ഭവ സമയത്ത് തന്നെ ശക്തമായി എതിർത്തതും സമൂഹത്തെ ബോധവൽക്കരിച്ചതും സുന്നികളായിരുന്നു.സൈനുദ്ധീൻ മഖ്‌ദൂം തങ്ങളുടെ നേതൃത്വത്തിലാണ് ശിയാക്കളെ നേരിട്ടത്.
ഇത് കേരള വാഹബികളും അംഗീകരിക്കുന്ന വസ്തുതയാണ്.
എം.സ്.എം 2007ൽ പുറത്തിറക്കിയ വിചാരം സുവനീർ എഴുതുന്നു:
"ബോബെയിൽ നിന്നെത്തിയ പഠാണി വംശജനായ മുഹമ്മദ് ശാഹ് ഇന്നത്തെ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ സ്ഥിരതാമസമാക്കി.
ടിപ്പുവിന്റെ ഭരണകാലമായിരുന്നു അത്.മുഹമ്മദ് ശാഹ് ശീഅ വിശ്വാസത്തിന് ഊന്നൽ നൽകിയ ത്വരീഖത് സംഘടിതമായി പ്രചരിപ്പിച്ചു....കൊണ്ടോട്ടി തങ്ങന്മാർക്കെതിരെ പൊന്നാനി മഖ്‌ദൂം ശിഷ്യരും തുറന്ന സമരം തുടങ്ങി.
'മുഹമ്മദ് ശാ വലിയല്ലാഹ് മുരീദമ്മാർക്കാദാബില്ലാ'
എന്നുപോലും കൊണ്ടോട്ടി തങ്ങന്മാർ( കൊണ്ടാട്ടി കൈക്കാർ എന്നാണറിയ പ്പെടുന്നത് )ഘോഷിച്ചു.പൊന്നാനി കൈയ്ക്കാർ അതിനെ എതിർത്തു. മുഹമ്മദ് ശാഹിന്റെ പിൻഗാമി ഇസ്തിയാഖ് ശാഹ് തികഞ്ഞ ശീആ ആയിരുന്നു.മുരീദുമാർ ശൈഖിന്റെ സാന്നിധാനത്തിൽ സുജൂദ് ചെയ്യണമെന്ന് അദ്ദേഹം നിഷ്കർഷിച്ചു.ഈ സുജൂദ് അനുവദനീയമാണെന്ന് കൊണ്ടോട്ടി ഖാദിയായിരുന്ന കാട്ടിൽ പുല്ല് തൊടിക ആലി മുസ്‌ലിയാർ ഫത്‌വ നൽകി.അത് ശിർക്കാണെന്ന് മഖ്‌ദൂം അഹ്‌മദ് മുസ്‌ലിയാർ വാദിച്ചു."
(പേജ്:25)
എന്നാൽ ശൈഖ് മഖ്‌ദൂം ഒരിക്കലും ത്വരീഖത് വിരോധിയായിരുന്നില്ല.
മൗലവിമാർ തന്നെ മഖ്‌ദൂം തങ്ങളെ പരിചയപ്പെടുത്തി എഴുതുന്നു.
"സൈനുദ്ധീൻ മഖ്‌ദൂം പ്രസിദ്ധ ശാഫിഈ പണ്ഡിതനായ ഇബ്നു ഹജറുൽ ഹൈതമിയുടെ ശിഷ്യനായിരുന്നു.മഖ്‌ദൂം കുടുംബം ശാഫിഈ മദ്ഹബിന്റെ അടിസ്ഥാനത്തിൽ മതപ്രബോധനം നടത്തിവന്നു...ശാഫിഈ മദ്ഹബിന്റെ പ്രചാരണത്തോടൊപ്പം മഖ്‌ദൂം നേതൃത്വം ഖാദിരി,രിഫാഈ, നഖ്‌ശബന്തി,ശാദുലി, ചിശ്ത്തി തുടങ്ങിയ അനേകം ത്വരീകത്തുകൾക്ക് ശക്തിപകർന്നു. എങ്കിലും അവർ ശിർക്ക് ബിദ്അത്തുകൾ ചെയ്തിരുന്നില്ല."
വിചാരം'07
MSM സുവനീർ
പേജ്: 25
സുന്നികളിൽ ശിയാ ആരോപിക്കുന്ന മൗലവിമാർ എം.സ്.എം പുറത്തിറക്കിയ വിചാരം സുവനീർ ഒരു വട്ടമെങ്കിലും വായിക്കണമെന്നേ പറയാനുള്ളൂ.
✍🏻aboohabeeb payyoli
🔹🔹▫🔹🔹🔹▫🔹