മുജാഹിദുകൾ മറുപടി പറയുമോ?
മുജാഹിദുകളുടെ അല്ലാഹു !
1.
അല്ലാഹുവിന് ഭാഗം ഉണ്ടെന്ന വിശ്വാസം കുഫ്റാണ്
അല്ലാഹുവിന് സ്ഥലം, ഭാഗം ഉണ്ടെന്ന വിശ്വാസം ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്നതാണ് K. N. M മുഖപത്രമായ 'അൽമനാർ' എഴുതുന്നു : "അല്ലാഹുവിന് ജഡം, രൂപം, ഭാഗം, സ്ഥലം, മുതലായ വല്ലതും ഉണ്ടെന്നു വിശ്വസിക്കുക. മുഹമ്മദ് നബിക്ക് ശേഷം വല്ല പ്രവാചകരും ഉണ്ടെന്നോ ഉണ്ടാകുമെന്നോ വിശ്വസിക്കുക. മുതലായ വല്ലതും ചെയ്യുന്ന ആളെ ഇതിനു (കാഫിറായ അനാചാരി ) ഉദാഹരണമായെടുക്കാം " (അൽമനാർ 1952 ജനുവരി 20)
അല്ലാഹുവിന് ഭാഗമുണ്ട്
അല്ലാഹുവിന് രണ്ടു ഭാഗം ഉണ്ടെന്നും രണ്ടു ഭാഗവും ഒരു ഭാഗത്താണ് എന്നും വിശ്വസിക്കണമെന്നാണ് പുതിയ ഗവേഷണം. 'അൽമനാർ ' എഴുതുന്നു :
"അല്ലാഹുവിന്റെ ഇരു കൈകളും (ഇരുഭാഗവും ) വലതു ഭാഗമാണ്. " (അൽമനാർ 2004 ഡിസംബർ, പേജ് 36) 1952ലെ കുഫ്ർ 2004ൽ തൗഹീദാകുന്നു .
ചോദ്യം :1
1952ൽ അല്ലാഹുവിന് ഭാഗം ഉണ്ടെന്ന് വിശ്വസിക്കൽ കുഫ്റാണെന്നതിനും 2004ൽ അല്ലാഹുവിന് രണ്ടു ഭാഗമുണ്ടെന്നും രണ്ടും വലതു ഭാഗമാണെന്നും വിശ്വസിക്കലാണ് തൗഹീദ് എന്നതിനും ഖുർആനിൽ രേഖയുണ്ടോ ??
2.
കാല പഴക്കം കൊണ്ട് ദൈവ വിശ്വാസത്തിൽ മാറ്റം വരുമോ ??
3.
മാറ്റം വന്നുവെന്നു വ്യക്തമായ സ്ഥിതിക്ക് മൗലവിമാരുടെ അഖീദ ശെരിയല്ലെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ ??..
വിശുദ്ധ ഇസ്ലാം പരിപൂർണ്ണമാണ്. വഹാബികളുടെ മതം അപൂർണ്ണവും! ഇനി എന്നാണ് മൗലവിമാരേ നിങ്ങളുടെ മതം പൂർണ്ണമാകുക? മക്കാ മുശ്രിക്കുകൾ ,വഹാബികൾ വിശ്വസിക്കുന്ന [അപൂർണ്ണമായ] അല്ലാഹുവിലാണ് വിശ്വസിക്കുന്നതെന്ന് മൗലവിമാർ പറഞ്ഞപ്പോൾ ,സ്വന്തം അണികൾക്കു പോലും ഒന്നും മനസ്സിലായിരുന്നില്ല. മുജാഹിദ് മൗലവിമാരുടെ - പടച്ചോനെ സംബന്ധച്ച പുതിയ ഗവേഷണങ്ങൾ പുറത്ത് വന്നപ്പോഴാണ് സംഗതി ശെരിക്കും പുടുത്തം കിട്ടിയത്!.
വാളെടുത്തവൻ വാളാലെ എന്നു പറഞ്ഞതു പോലെ- 1920 കളിൽ ശിർക്കിന്റെ ഹോൾ സെയിൽ ഡീലർമാരായി രംഗത്തെത്തിയ മുജാഹിദുകൾ സ്വയം മുശ്രിക്കാകുന്ന രംഗങ്ങളാണ് തകർത്തു കൊണ്ടിരിക്കുന്നത്!. ഇക്കണക്കിന് പോയാൽ പടച്ചോന്റെ സ്വർഗത്തിലാരെങ്കിലുമുണ്ടാകുമോ എന്നാണ് വഹാബീ അണികളുടെ സംശയം! മൗലവിമാരാകട്ടെ-ഉത്തരം കൊടുക്കാനാകാതെ ,പുതിയ നവോത്ഥാന മേച്ചിൽപുറം തേടി അലയുന്നു! കലികാലം!