തൻറെ സഹപ്രവർത്തകർ വീട്ടിൽ വരുന്നതറിഞ്ഞ ഒരാൾ സ്വന്തം പിതാവിനെ വീടിന്റെ ഒരു റൂമിൽ അടച്ചുപൂട്ടി.കുറച്ചുനാൾ മുൻപ് ഒരു സുഹൃത്ത് പറഞ്ഞ സംഭവമാണിത്.പ്രായമായ പിതാവിനെ അവരുടെ മുന്നിൽ കാണിക്കാനുള്ള മടിയായിരുന്നു കാരണം.പരിഷ്ക്കാരികളായ ചിലയാളുകൾ അങ്ങനെയാണ്.തങ്ങളുടെ മാതാപിതാക്കളെ മറ്റുള്ളവരുടെ മുൻപിൽ കാണാൻ ആഗ്രഹിക്കുന്നില്ല.അതവർക്കൊരു അപമാനമായി തോന്നുന്നു. എങ്ങിനെയായാലും അവരുടെ മതാപിതാക്കൾ അവർ തന്നെയാണെന്നസത്യം അവർ മറക്കുന്നു.
തനിക്ക് ജന്മം നൽകി ശൈശവം മുതൽ പോറ്റി വളർത്തി വലുതാക്കുന്ന മാതാപിതാക്കളെ വേണ്ടവിധം ശുശ്രൂഷിക്കാതെ വ്ര്ര്ദ്ധ സദനങ്ങളില് കൊണ്ടുവിടുകയും ആരാധനാലയങ്ങളുടെയും മറ്റുപൊതുസ്ഥലങ്ങളുടെയും പരിസരത്ത് ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവണത ഇന്ന് കൂടിക്കൂടി വരുകയാണ്. ഒന്നു പ്രതികരിക്കാൻ കഴിയാതെ ദുഃഖങ്ങൾ സഹിച്ച് അവർ അവിടെ ജീവിതം തള്ളിനീക്കേണ്ടി വരുന്നു .മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നത് വൻ പാപമാണെന്ന് ആ മക്കൾ അറിയുന്നില്ല,അഥവാ അറിവില്ലെന്ന് അവർ നടിക്കുന്നു.
മാതാപിതാക്കൾക്ക് മഹത്തായ സ്ഥാനമാണ് ഇസ്ലാം നൽകിയിരിക്കുന്നത്. റബ്ബിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലും റബ്ബിന്റെ കോപം അവരുടെ കോപത്തിലുമാണ് നിലകൊള്ളുന്നതെന്നാണ് മുത്തുനബി (സ) നമ്മെ പഠിപ്പിച്ചത് .മാതാപിതാക്കൾ ആദർശപരമായോ സാംസ്കാരികപരമായോ മോശമാണെങ്കിൽപോലും മക്കളെന്നനിലയ്ക്ക്ക് നാം അവരോട് നല്ലസമീപനം പുലർത്തണം. മാതാപിതാക്കളെ സംബോധന ചെയ്യുന്നത്പോലും സ്നേഹപൂരിതമായ ഭാഷയിലാകണം. ഒരോമക്കളും അവരുടെ ആവശ്യങ്ങൾ അറിഞ്ഞു പരിഹരിച്ചു കൊടുക്കുന്നവരാകണം.
അല്ലാഹു പറയുന്നു “എനിക്കും നിന്റെ മാതാപിതാക്കൾക്കും നീ നന്ദി ചെയ്യുക.”അല്ലാഹുവിനെ പരാമർശിച്ചതിനു തൊട്ടുപിറകിൽ മാതാപിതാക്കളെ എടുത്ത് പറഞ്ഞുവെന്നത് വിഷയത്തിന്റെ അതീവപ്രാധാന്യം വ്യക്തമാക്കുന്നു.മാതാപിതാക്കൾ വാർധക്യത്തിന്റെ അവശതകളിലേക്ക് കടന്നാൽ മക്കൾ അതീവ ശ്രദ്ധയോടെ അവരെ പരിപാലിക്കണം.മാതാപിതാക്കളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതോടൊപ്പം അവർക്കുവേണ്ടി അല്ലാഹുവിനോട് ദുആ ചെയ്യേണ്ടതും മക്കളുടെ കടമയാണെന്ന് ഖുർആൻ പഠിപ്പിക്കുന്നു.
ربِ ارحمهما كما ربَىانى صغىرا
(എന്റെ നാ ഥാ, ചെറുപ്പത്തിൽ ഇവർ ഇരുവരും എന്നെ പോറ്റി വളർത്തിയതുപോലെ ഇവരോട് നീ കാരുണ്യം കാണിക്കണമേ )17 :24
മാതാപിതാക്കളെ വെറുപ്പിച്ചാൽ എത്ര ഇബാദത്ത് ചെയ്തിട്ടും കാര്യമില്ല.അല്ലാഹു അത് സ്വീകരിക്കുകയുമില്ല.മഹാനായ അല്ഖമാ(റ)ന് മരണസമയത്ത് പരിശുദ്ധ കലിമതുതൗഹീദ് ഉച്ചരിക്കാൻ കഴിയാത്തതിന്റെ കാരണം അല്ഖമാ (റ) ന്റെ വിവാഹ ശേഷം തന്നൊട് അല്പം സ്നേഹം കുറഞ്ഞോ എന്ന മാതാവിന്റെ വേദനയായിരുന്നു. മാതാവിനെ വേദനിപ്പിക്കുന്ന ഒരു പ്രവർത്തനമോ വാക്കോ ഒന്നും അദ്ദേഹത്തില് നിന്നു ഉണ്ടായിട്ടില്ല. മാതാവിന്റെ മനസ്സിലെ ഒരു ചെറിയ വേദനമാത്രമാണ് അല്ഖമാ (റ) നെ മരണസമയത്ത് ബുദ്ധിമുട്ടിച്ചത്. അവസാനം മാതാവ് തൃപ്തിപ്പെട്ടപ്പോഴാണ് അല്ഖമാ (റ) കലിമ ചൊല്ലി മരിച്ചത്.
അബ്ദുല്ലാഹിബിനു സലാം (റ) ജമാഅത്ത് നിസ്കാരങ്ങളോ സ്വദക്കയൊ മുടക്കാത്ത ആളായിരുന്നു. എന്നാൽ തന്റെ മാതാവുമായി പിണക്കത്തിലാണെന്ന കാരണത്താൽ അദ്ദേഹത്തിനു മരണമാസന്നമായ സമയത്ത് നബി(സ്വ) ചൊല്ലിക്കൊടുത്ത പരിശുദ്ധ കലിമ ഏറ്റുചൊല്ലുവാൻ കഴിഞ്ഞില്ല. കാരണം മനസ്സിലാക്കിയ നബി(സ്വ) അബ്ദുല്ലാഹിബിനു സലാം(റ) ന്റെ മാതാവിനെ അവിടേക്ക് വിളിച്ചു വരുത്തി. നബി (സ) ആ ഉമ്മയോട് പറഞ്ഞു നിങ്ങളുടെ മകന്റെ അവസ്ഥയൊന്ന് കാണുക.മകന്റെ ദയനീയ അവസ്ഥ കണ്ടിട്ടു മാതാവിന്റെ മനസ്സ് മാറിയില്ല. മാതാവ് പറഞ്ഞു ഇല്ല ഞാൻ ഒരിക്കലും പൊറുക്കില്ല. എന്നെ മർദ്ദിച്ച് വീട്ടില് നിന്നും പുറത്താക്കിയവനോട് ഞാൻ എങ്ങനെ പൊറുക്കും. അപ്പോൾ നബി (സ) പറഞ്ഞു. നിങ്ങള് പൊരുത്തപ്പെട്ട് കൊടുത്താലേ നിങ്ങളുടെ മകനോട് എനിക്കും ബാധ്യതയുള്ളു. ഇത് കേട്ട മാതാവ് പറഞ്ഞു. എന്നാൽ ഞാൻ പൊരുത്തപ്പെട്ടിരിക്കുന്നു. അപ്പോഴാണ് അബ്ദുല്ലാഹിബ്നു സലാം(റ )കലിമ ചൊല്ലി മരിച്ചത്. മാതാപിതാക്കളുടെ പൊരുത്താമില്ലാത്തതിനാൽ കലിമ ചൊല്ലി മരിക്കാൻ സ്വഹാബത്തുക്കൾക്ക് പോലും പ്രയാസമനുഭവപ്പെട്ടെങ്കിൽ നിത്യേനെ പാപങ്ങൾ ചെയ്യുന്ന നമ്മുടെ അവസ്ഥയൊന്നു ആലൊചിച്ചുനോക്കൂ.
മാതാവിന്റെ കാലടിയിലാണ് സ്വർഗ്ഗമെന്ന് പഠിപ്പിച്ച മുത്തുനബിയുടെ അനുയായികളാണ് നമ്മൾ. നമ്മുടെ വിശ്വാസം പുർണ്ണമാകണമെങ്കിൽ അവരുടെ തൃപ്തി കരസ്ഥമാക്കൽ അനിവാര്യമാണ്. വാർദ്ധക്ക്യമുള്ള മാതാപിതാക്കളെ ലഭ്യമാകുകയും അവർ മുഖേന സ്വർഗ്ഗം പ്രാപിക്കാൻ ഒരാൾക്ക് കഴിയാതിരിക്കുകയും ചെയ്താൽ അതു മഹാ ദുരന്തമായിരിക്കുമെന്ന് ഹദീസുകളിൽ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു നമ്മെയെല്ലാം മാതാപിതാക്കളുടെ പൊരുത്തം കിട്ടുന്ന മക്കളിൽ ഉൾപ്പെടുത്തട്ടെ….ദുആ വസ്സ്വിയത്തോടെ….